Tuesday 11 October 2016



കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി,
വാര്‍ത്തകളുടെ കാണാപ്പുറങ്ങളിലൂടെ ഒരു യാത്ര...

കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍
പുതിയൊരു സംരംഭം.
കോഴിക്കോട്ടെ പത്രഫോട്ടോഗ്രാഫര്‍മാര്‍
നടത്തിവരുന്ന ഫോട്ടോ പ്രദര്‍ശനത്തിലെ ചിത്രങ്ങളിലൂടെ...


TURBULENT LENS- 2016



 ടര്‍ബുലന്റ് ലെന്‍സിന്റെ ഉദ്ഘാടനവേളയില്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ നടന്‍ ശ്രീനിവാസന്റെ ചിത്രം പകര്‍ത്തുന്നു

ടര്‍ബുലന്റ് ലെന്‍സിന്റെ ലോഗോ നടന്‍ ശ്രീനിവാസന്‍ പ്രകാശനം ചെയ്യുന്നു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ സമീപം 
ഫോട്ടോ- ദിലീപ് ദേവസ്യ



 പി. അഭിജിത്ത് 
മാധ്യമം
9645005990


ന്റെ കൊച്ചുമുതലാളീ... ചെമ്മീന്‍ ചലച്ചിത്രത്തിന്റെ സുവര്‍ണജൂബിലി ആഘോഷ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം സത്യന്‍ സ്മാരക ഹാളില്‍ എത്തിയ ചലച്ചിത്ര താരങ്ങളായ ഷീലയും മധുവും 'ചെമ്മീന്‍' പോസ്റ്റര്‍ വീക്ഷിക്കുന്നു


 നര്‍ത്തനവേളയോ.... പരിഹാസഘോഷമോ?.... സമൂഹത്തിന് എന്നും ജിജ്ഞാസയും പരിഹാസ കഥാപാത്രങ്ങളുമാണ് ട്രാന്‍സ്‌ജെന്ററുകള്‍. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് റോഡരികില്‍ നൃത്തം ചെയ്യുന്ന ട്രാന്‍സ്‌ജെന്ററിന് ചുറ്റും കൂടിയവര്‍.

കവിത തോല്‍ക്കുന്ന വേദന... തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ 'പുനര്‍ജനി' അവധിക്കാല ക്യാമ്പിലെ കുട്ടികള്‍, മദ്യപിച്ചെത്തുന്ന പിതാവ് വീട്ടില്‍ നടത്തുന്ന അക്രമങ്ങള്‍ കരഞ്ഞുകൊണ്ട് വിവരിച്ചപ്പോള്‍ വിതുമ്പുന്ന കവയിത്രി സുഗതകുമാരിയുടെ വിവിധ ഭാവങ്ങള്‍




അബു ഹാഷിം
മലയാള മനോരമ
9846061195


 എല്ലായിടത്തും കണ്ണെത്തണം... കോന്നി ആനത്താവളത്തിലെ ആനകളെ കൂട്ടമായി കുമ്മണ്ണൂര്‍ വനമേഖലയില്‍ കുളിക്കാനിറക്കിയപ്പോള്‍. ഈ കടവിലെ പതിവു സന്ദര്‍ശകനായ നായ ആനകളുടെ സംഘക്കുളിക്ക് കാവലെന്നപോലെ ചുറ്റിപ്പറ്റി നടന്നു.  ആനക്കുളിയുടെ ഓളത്തില്‍ നനയാതെ കല്ലുകളിലൂടെ ചാടി നടന്നായിരുന്നു നായയുടെ റോന്ത്


പൊന്നോമന ഈ പൊന്നു... തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ എലിസബത്ത് സൂസന്‍ കോശിയുടെ ആനന്ദക്കണ്ണീര്‍


ഈ ഒപ്പ് കണ്ണീരൊപ്പും... മൂന്നു വയസ്സുകാരിയായ മകള്‍ അന്‍സില മുബാഷ്‌റിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കു സഹായം തേടി പത്തനംതിട്ടയില്‍ നടന്ന ജനസമ്പര്‍ക്കത്തില്‍ എത്തിയ ഉമ്മ ബീന മുഖ്യമന്ത്രിക്ക് മുന്നില്‍ വിതുമ്പിയപ്പോള്‍

അരുണ്‍ എ.ആര്‍.സി. 
മെട്രോ വാര്‍ത്ത
9746662258



ഈ മുഖങ്ങളില്‍ ചിരിയില്ല, വേദന മാത്രം... തിരമാലകളെണ്ണിക്കളിച്ച ഈ മുഖത്തു വിടര്‍ന്ന പുഞ്ചിരി മാഞ്ഞത് നിമിഷനേരം കൊണ്ടാണ്. ഒരേ പ്രായത്തിലുള്ള സഹജീവിയുടെ നിഷ്‌കളങ്ക യാചനയ്ക്കുശേഷം ആ കുരുന്നു കണ്ണുകളില്‍ ഒരു പിടി ചോദ്യങ്ങള്‍ കടന്നുപോയിട്ടുണ്ടാവാം.  കോഴിക്കോട് ബീച്ചില്‍ നിന്നുള്ള കാഴ്ച


മാപ്പില്ലാത്ത ക്രൂരത... നാടെങ്ങും കന്നുകാലികളുടെ പേരിലാണ് കൊലയും കൊള്ളിവെപ്പും. കന്നുകാലികളെ വളര്‍ത്തുന്നവനും വില്‍ക്കുന്നവനുമെല്ലാം അസഹിഷ്ണുതയുടെ ഇരകളാവുമ്പോള്‍ യഥാര്‍ഥ ക്രൂരതയില്‍ നിന്നും വിഷയം വഴിമാറുന്നു. ആന്ധ്രപ്രദേശില്‍നിന്നും കന്നുകാലികളെ കുത്തിനിറച്ചെത്തിയ ലോറി താമരശ്ശേരി ചുരത്തില്‍ മറിഞ്ഞപ്പോഴുള്ള ദൃശ്യമാണ് മുകളില്‍. ഒരു വ്യവസ്ഥയുമില്ലാതെ അടച്ചിട്ട ലോറിക്കുള്ളില്‍ കുത്തിനിറച്ചാണ് പതിവായി കന്നുകാലികളേയും കൊണ്ടുള്ള പോക്ക്. ലക്ഷ്യത്തിലെത്തുമ്പോഴേക്കും പാതിയും ചത്തുപോവുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്തിരിക്കും


 വിദൂരമീ കാത്തിരിപ്പ്... ദീര്‍ഘദൂരയാത്രകളില്‍ സഞ്ചാരികള്‍ക്ക് ആശ്വാസമേകുന്നത് നാടന്‍ വിഭവങ്ങളാണ്. കടുത്ത വെയില്‍ മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കാന്‍ മറ്റൊരു ശീതള പാനീയങ്ങള്‍ക്കുമാവില്ല. ഗുണ്ടല്‍പേട്ട്- മൈസൂര്‍ പാതയില്‍ ഇളനീര്‍ വില്‍പ്പനയ്ക്ക് കാത്തുനില്‍ക്കുന്ന വയോധികന്‍

ബഷീര്‍ അഹമ്മദ്
കാലിക്കറ്റ് ടൈംസ്
9961640014


 ഗാന്ധി സാക്ഷി... മധുര വൈക ആറിന് സമീപം കല്‍പാലത്തിന് ചുവട്ടില്‍ ഗാന്ധി ചിത്രത്തിന് താഴെ തളര്‍ന്നുറങ്ങുന്ന ഭിക്ഷാടകന്‍


കണ്ണീര്‍ കറുപ്പ്... നട്ടെല്ലിന് ജന്മനാ ക്ഷതമേറ്റ് എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത സ്ത്രീയാണ് കാലിന് തളര്‍ച്ച ബാധിച്ച തന്റെ കുഞ്ഞിനെയുമെടുത്ത് ഭിക്ഷ യാചിക്കുന്നത്. ജീവിതം, അത് ജീവിച്ച് തീര്‍ത്തല്ലേ മതിയാവൂ... മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപത്തുനിന്നുള്ള കാഴ്ച

ബിനുരാജ് 
മംഗളം
9961086536



  'ബോഡി' താഴെ പണിയിലേക്ക്... കോഴിക്കോട് ക്രിസ്ത്യന്‍ കോളജ് പരിസരത്ത് നടുറോഡില്‍ പൈപ്പ് പൊട്ടിയപ്പോള്‍ മാന്‍ഹോളില്‍ കഴുത്തറ്റം വെള്ളത്തിലിറങ്ങി അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളി


 തുണയേകണേ ഭഗവാനേ... കാവും കാവിന്റെ മനോഹാരിതയും നഷ്ടപ്പെടുമ്പോള്‍ ഓരോര്‍മ്മപ്പെടുത്തല്‍. കാവിലെ വിളക്കിന്റെ 
തിരി ആഹാരമാക്കാനാനെത്തിയതാണ് അണ്ണാറക്കണ്ണന്‍. കോഴിക്കോട് ജില്ലയിലെ കായണ്ണയില്‍ നിന്നുള്ള ദൃശ്യം 


ജീവിതട്രാക്കിലെ ദുരിതയാത്ര... ഒരുചാണ്‍ വയറുനിറയ്ക്കാനായാണ് 
ഓരോ ഇതരസംസ്ഥാന തൊഴിലാളിയും കേരളത്തിലേക്കെത്തുന്നത്. 
ദുരിതവും സങ്കീര്‍ണവുമായ യാത്രയ്‌ക്കൊടുവില്‍ ജീവിതസ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയില്‍ ജന്മനാട്ടില്‍ നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ ഒരു രാത്രിയാത്ര

എം.ആര്‍. ദിനേശ്കുമാര്‍
ജന്മഭൂമി
9961988733


 ഈ കൈകളില്‍ സുരക്ഷിതം... 2007-ല്‍ മിഠായിത്തെരുവിലുണ്ടായ തീപിടിത്തത്തില്‍ തീ പടര്‍ന്ന കെട്ടിടത്തില്‍ അകപ്പെട്ടുപോയ മധ്യവയസ്‌കനെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ ധൈര്യം നല്‍കി 
ചാടിച്ചു രക്ഷപ്പെടുത്തുന്നു. എട്ടുപേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയില്ല 


 കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിനുമുമ്പ് നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് പി.പി. നൗഷീറിനെ വായപൊത്തിപ്പിടിച്ച് പുറത്തേക്കുതള്ളുന്ന മുന്‍ യൂത്ത്‌കോണ്‍ഗ്രസ് 
സംസ്ഥാന പ്രസിഡന്റ് ടി. സിദ്ധീഖ്


  അന്നം മുട്ടിയവന്റെ നിലവിളി... ഓണക്കാലത്ത് വഴിയരികില്‍ കച്ചവടം നടത്തിയതിന് കച്ചവടക്കാരനെ പോലിസ് മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോവുന്നു. എറണാകുളം മേനക ജങ്ഷനില്‍ നിന്നൊരു ദൃശ്യം 


 ഇ. ഗോകുല്‍
ടൈംസ് ഓഫ് ഇന്ത്യ
9946191558


അനുസരണയോടെ... കോഴിക്കോട് കക്കയത്തെ ഒരു സായാഹ്നക്കാഴ്ച. പുറകിലെ യജമാനന്റെ നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ കേട്ട് 
പുഴ നീന്തി കടക്കുന്ന കന്നുകാലികള്‍


കണ്ണാടിപോല്‍ തെളിയുന്ന വിശ്വാസം... എസ്.എസ്.എല്‍.സി. 
പരീക്ഷയ്ക്ക് മുമ്പ് പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥിനികളുടെ പ്രതിബിംബം യേശുവിന്റെ ചിത്രത്തില്‍ തെളിഞ്ഞപ്പോള്‍


നിഴലുകള്‍ക്കപ്പുറത്തെ അയല്‍ക്കാരന്‍... കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രത്തിലെ ടെലിസ്‌കോപ്പിലൂടെ ബുധസംക്രമണം വീക്ഷിക്കുന്നവര്‍ 


ജഗത്‌ലാല്‍
ദേശാഭിമാനി
9447141646



കിന്നാരം ചൊല്ലി ഒഴുകിയ കല്ലായിപ്പുഴയ്ക്ക് മൃതപ്രായമായി. കോഴിക്കോടിന്റെ ജീവതാളമായിരുന്ന ഈ പുഴ ഇന്ന് മാലിന്യകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. പുഴയില്‍നിന്ന് കല്ലുമ്മക്കായ ശേഖരിക്കുന്ന യുവാവും ഇരതേടിയിറങ്ങുന്ന പരുന്തും


ഞാണിന്‍മേല്‍... ജീവിതം ചിലര്‍ക്ക് ആഘോഷമാണ്. ചിലര്‍ക്ക് അതിജീവനവും. ചൂടും തണുപ്പും ഉയരവും ദൂരവും വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിലാണിവര്‍. കോഴിക്കോട് നിര്‍മാണം നടക്കുന്ന ഫഌറ്റിന്റെ പതിനേഴാമത്തെ
നിലയില്‍ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളി


ഇരുട്ടും വെളിച്ചവും... ഇരുട്ട് നിറഞ്ഞ ലോകത്ത് പ്രതിഭകളുടെ ശബ്ദമാണ്. എം.ടി. നിളയുടെ പരപ്പില്‍നിന്നും കോഴിക്കോടിന്റെ തീരത്തേക്ക് പറിച്ചുനട്ട എഴുത്തുജീവിതം മലയാളിക്ക് ഇതിഹാസമാണ്. കോഴിക്കോട് ബീച്ചില്‍ ഡി.സി.ബുക്‌സിന്റെ സാഹിത്യോത്സവ വേദിയില്‍നിന്ന്

ഫൈസല്‍
വര്‍ത്തമാനം
9037063514


കുട്ടിയും കുഞ്ഞ് അമ്മയും കുഞ്ഞ്... തെരുവില്‍ ജനിച്ച് തെരുവില്‍ വളര്‍ന്ന ബാല്യം. കോഴിക്കോട് വലിയങ്ങാടി റെയില്‍വേ ഓവര്‍ബ്രിഡ്ജില്‍നിന്ന് ഒരു ശിശുദിനക്കാഴ്ച


ഞെളിയന്‍ പറമ്പുകള്‍ ഉണ്ടാകുന്നത്... കോഴിക്കോട് കല്ലായി പാലത്തിന്റെ തെക്ക് ഭാഗത്ത് പ്ലാസ്റ്റിക് കവറുകളിലാക്കി കൊണ്ടിട്ട മാലിന്യക്കൂമ്പാരത്തിലേക്ക് നഗരത്തിലെ പന്നി വളര്‍ത്തുകാര്‍ പന്നികളെ കൊണ്ടുവന്നിട്ടപ്പോള്‍

അതെ, ഇതും ഒരു ഭാഗ്യമാണ്... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ തെരുവോരങ്ങളിലൂടെ തെരുവ് പട്ടികളുടെ കടിയേല്‍ക്കാതെ നടക്കുകയെന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്


കൃഷ്ണപ്രദീപ്
8086804079



വേറിട്ട ചിന്ത... അവഗണിക്കേണ്ടത് മതാന്ധതയെ, ഒരു നേരത്തെ ഭക്ഷണത്തിനായി കൈനീട്ടുന്നവരെയല്ല. അന്ധമായ വിശ്വാസങ്ങള്‍ക്കകെതിരെ സംഘടിപ്പിച്ച ഡിങ്കമത സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ പെണ്‍കുട്ടി വഴിയരികില്‍ കണ്ട യാചകയ്ക്ക് ഭിക്ഷ നല്‍കിയ ശേഷം നടന്നു നീങ്ങുന്നു


കാളയോട്ടം... മാനാഞ്ചിറ സ്‌ക്വയറില്‍ കാവല്‍ക്കാരന്റെ കണ്ണുവെട്ടിച്ചെത്തിയതാണ് കന്നുകാലിക്കൂട്ടം. മഴയില്‍ തളച്ചുവളര്‍ന്ന പുല്ലുതിന്ന് വിശപ്പടങ്ങിയപ്പോള്‍ കളിയില്‍ ആവേശം മൂത്ത് മൈതാനത്ത് വിശ്രമിക്കാനെത്തിയവരുടെ ഇടയിലേക്ക് കയറിയപ്പോള്‍

 
നിറങ്ങളില്‍ മുങ്ങിയ അസ്തമയം... എത്ര കണ്ടുനിന്നാലും മതിവരാത്തതാണ് അസ്തമയ കാഴ്ചകള്‍. നിറങ്ങള്‍ വാരിവിതറി ആകാശത്ത് നിമിഷാര്‍ധം കൊണ്ട് പ്രകൃതി ഒരുക്കിയ വിസ്മയ ദൃശ്യം. കോഴിക്കോട് ബീച്ചില്‍നിന്ന് 

ലെനിന്‍ റോഷന്‍
ദീപിക


കാലുകള്‍ക്കുമുണ്ട് സ്വപ്‌നങ്ങള്‍... സ്വപ്‌നങ്ങള്‍ കടലോളമാണ്. ഒരു നേരത്തെ അന്നത്തിനുവേണ്ടി കേഴുന്നവരും ഏറെ. പാലം തകര്‍ന്നാല്‍ കാലുമുതല്‍ നന്നാക്കാം. എന്നാല്‍, മനുഷ്യന്‍ പലപ്പോഴും നിസ്സഹായനാണ്. മുറിഞ്ഞുപോയതൊന്നും തിരിച്ചുപിടിക്കാന്‍ പറ്റാതാകുന്നു. തകര്‍ന്ന പാലത്തിനു സമീപം ഒറ്റക്കാലില്‍ ക്രച്ചസിലൂന്നി നടന്നുപോകുന്നയാള്‍. കോഴിക്കോട് ബീച്ചിലെ സായാഹ്ന കാഴ്ച


ചിറകടിക്കുന്ന കിനാക്കള്‍... ജീവിതത്തിന് ടാഗ് ലൈനോ റീ ടേക്കുകളോ ഇല്ല. ഒരു നേരത്തെ അന്നമാണ് ഏറ്റവും വലിയ സ്വപ്നം. ജീവിത സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് ചിറകടിക്കുമെന്ന പ്രതീക്ഷയാണിവര്‍ക്ക്. തെരുവോരത്ത് ഭക്ഷണം കഴിക്കുന്ന നാടോടി ദമ്പതികള്‍


ചേറില്‍ നിറയും ഞാറും... ഞാറ് നടല്‍ വിസ്മൃതിയിലേക്ക് പോകുന്ന കാലഘട്ടത്തില്‍ ഇത്തരം കാഴ്ചകള്‍ അപൂര്‍വമാണ്. പാടങ്ങള്‍ മണ്ണിട്ടു നികത്തുമ്പോള്‍ ഞാറു നടാന്‍ സ്ഥലമെവിടെ. നെല്‍പാടങ്ങള്‍ ഓര്‍മകളിലേക്ക് മായുമ്പോള്‍ പാടത്ത് കാളപൂട്ടുന്ന കര്‍ഷകന്‍. താമരശ്ശേരി പെരിങ്ങളം വയലില്‍ നിന്നുള്ള കാഴ്ച

ടി. മോഹന്‍ദാസ് 
പിടിഐ
9895415667


ബന്ധനം ഈ കാല്‍വിരല്‍ തുമ്പുകളില്‍... പാപ്പാന്‍മാര്‍ തങ്ങളുടെ കാല്‍പാദംകൊണ്ട് ആനയെ നിയന്ത്രിച്ച് നിര്‍ത്തുന്നു. കാല്‍വിരല്‍ ചേര്‍ത്തുള്ള ഈ വിദ്യയിലാണ് ഏതു കൊലകൊമ്പനേയും വരച്ച വരയില്‍ നിര്‍ത്തുന്നത് 


ചിറകരിഞ്ഞ ബന്ധനം... അനന്തവിഹായസ്സിലേക്ക് പറന്നുയരാന്‍ ദൈവം തന്ന ചിറകുകളുണ്ട്. പക്ഷേ, കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീട് സംരക്ഷിച്ചു നിര്‍ത്താനുള്ള പെടാപ്പാടിനിടെ വിസ്മരിക്കപ്പെട്ട തത്ത. കോഴിക്കോട് ശാന്തിനഗര്‍ കോളനിയില്‍ നിന്ന്


നിശ്ശബ്ദതയുടെ സംവേദനം... കോഴിക്കോട്ടു നടന്ന സംസ്ഥാന ബധിര കായികമേളയില്‍ തങ്ങളുടെ ടീമിലെ ഒരംഗത്തിന്റെ പരാജയം ആശങ്കയോടെ കാണുന്ന താരങ്ങള്‍


നിധീഷ് കൃഷ്ണന്‍
സുപ്രഭാതം
8593005413

 കണ്ണാടിപ്പുഴ... ഇര തേടിയിറങ്ങിയ പരുന്തിന് നമ്മുടെ കല്ലായിപ്പുഴ കണ്ണാടി തീര്‍ത്തപ്പോള്‍


വിശപ്പിനോളം വരില്ല ഒന്നും... പട്ടിണിപ്പാവങ്ങളും യാചകരും തെരുവിന്റെ പുതുമയില്ലാത്ത കാമറക്കാഴ്ചകള്‍. കനത്ത മഴയില്‍ കാറിലിരുന്ന് ഗ്ലാസുകളുയര്‍ത്തുന്നവരുടെയും കാപ്പുച്ചിനോ നുകര്‍ന്ന് മഴയെ ആസ്വദിക്കുന്നവരുടെയും ലോകത്ത് വിശപ്പിനോളം വലുതായ് ഒന്നുമില്ലെന്നറിയാനൊരു നേര്‍ക്കാഴ്ച. കത്തുന്ന വയറിന്റെ തീയണയ്ക്കാന്‍ നടപ്പാതയിലെ മഴവെള്ളപ്പാച്ചിലിലിരുന്ന് കൈനീട്ടുന്ന യാചകന് നാണയത്തുട്ട് നല്‍കുന്ന കാല്‍നട യാത്രക്കാരന്‍ 


തിര 'തല്ലുന്ന' ജീവിതം... വളരെയധികം സാഹസം നിറഞ്ഞതാണ് കടലില്‍ നീന്തി വലവിരിച്ചുള്ള മത്സ്യബന്ധനം. കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചുവരുമ്പോഴും ഇവര്‍ക്കൊരുറപ്പുണ്ട്, തങ്ങളുടെ ജീവന്‍ കടലമ്മയെടുക്കില്ലെന്ന്. കോഴിക്കോട് സൗത്ത് ബീച്ചില്‍ കടലില്‍ വല വിരിച്ച് നീന്തി മടങ്ങുമ്പോള്‍ കൂറ്റന്‍ തിരമാലകളാല്‍ മൂടപ്പെട്ട മത്സ്യബന്ധനത്തൊഴിലാളിയുടെ ചിത്രം

പ്രകാശ് കരിമ്പ 
മാധ്യമം
9847877577


 വിശുദ്ധ പശുക്കളും-ശൗചാലയ തീരവും... സര്‍വ്വസ്വതന്ത്ര ഭാരതം എന്ന് ഊറ്റം കൊള്ളുമ്പോള്‍ ഭക്ഷണ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഭരണകൂട ഭീകരതയുടെ കടുംപിടിത്തം. ലോക ജനതയ്ക്കു മുന്നില്‍ ഭാരതീയന് തല താഴ്‌ത്തേണ്ടി വന്ന ഗോ മാംസവിവാദം. എവിടെ ചിന്തിക്കുന്നുവോ അവിടെ ശൗചാലയം എന്ന ചിന്ത ഇങ്ങനെയാണോ പ്രബുദ്ധകേരളം സ്വീകരിക്കുന്നത്? ഇന്ത്യയിലെ ഇപ്പോഴത്തെ പ്രധാന സംഭവങ്ങളെ കോര്‍ത്തിണക്കുന്ന ചിത്രം. കോഴിക്കോട് ബീച്ചില്‍നിന്നുള്ള കാഴ്ച


സാന്ത്വനത്തിര... നരിക്കുനി 'അത്താണി' പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിലെ അരയ്ക്ക് കീഴപ്പോട്ട് തളര്‍ന്നുപോയ അന്തേവാസിയെ കോഴിക്കോട് ബീച്ച് കാണാന്‍ കൊണ്ടുവന്നപ്പോള്‍. മനസ്സറിഞ്ഞെന്നവണ്ണം കടലമ്മയുടെ സ്‌നേഹത്തിരകള്‍ അയാളെ തഴുകിയെത്തിയ നിമിഷം 


 ജലദീപം... താറാവുകള്‍ നീന്തിത്തുടിക്കുന്ന പൊയ്കയില്‍ സൂര്യകിരണങ്ങളേറ്റ് ഒരു നിമിഷം ജലകണികകള്‍  ദീപാലംകൃതമായപ്പോള്‍ 


EYE TEST -2015



കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട്‌ ഗാലറിയില്‍ ആരംഭിച്ച 'ഐ ടെസ്റ്റ്' ഫോട്ടോ പ്രദര്‍ശനം, ഫീല്‍ഡ് കാമറയില്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്ത നാല്‍പ്പതു ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രമെടുത്ത് ജോയ്മാത്യു ഉദ്ഘാടനം ചെയ്യുന്നു. സിനിമാ നടി ഹെന്ന, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ഇറാം മോട്ടോഴ്‌സ് ഡയറക്ടര്‍ സി.പി. സക്കീര്‍ ഹുസൈന്‍ സമീപം. ചിത്രം പി. മുസ്തഫ


1 comment: