Tuesday 11 October 2016

EYE TEST

2014 -15 കാലയളവില്‍  കോഴിക്കോട്ടെ 
വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 
ഫോട്ടോ ജേര്‍ണലിസ്റ്റുകളുടെ  ചിത്രങ്ങളിലൂടെ....


ARUN ARC
METRO VARTHA


 
മലിനമീ പ്രതിഛായ.... ജലാശയങ്ങള്‍ മലിനമാകുന്നതില്‍ മനുഷ്യന് പ്രധാനപങ്കുണ്ട്. മാലിന്യവും പ്ലാസ്റ്റികും നിറച്ച് ഓരോ ജലസ്രോതസ്സുകളിലും മനുഷ്യന്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. കോഴിക്കോട് ബീച്ചിലേക്ക് ഒഴുകുന്ന മാലിന്യത്തോടിന് സമീപത്തുകൂടി നടന്ന് പോകുവരുടെ പ്രതിബിംബം വെള്ളത്തില്‍ പതിഞ്ഞപ്പോള്‍



ഞങ്ങള്‍ക്കു വേണ്ടത്......
എയര്‍പോര്‍ട്ടോ, മെട്രോറെയിലോ, സ്‌റ്റേഡിയങ്ങളോ ഞങ്ങള്‍ക്കുവേണ്ട... ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന തെരുവിന്റെ മക്കള്‍. കോഴിക്കോട് പാളയം ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നുള്ള ദൃശ്യം



ബഷീര്‍ അഹമ്മദ്
കാലിക്കറ്റ്‌ടൈംസ്
9961640014



കണ്ണുപൊത്താതെ വയ്യ, പൊള്ളുമീകാഴ്ച... ഭിക്ഷ തെണ്ടി അലഞ്ഞ് ക്ഷീണിതയായപ്പോള്‍ കടപ്പുറത്തെ പൊള്ളുന്ന വെയിലില്‍ ഒരല്‍പം തണലില്‍ വിശ്രമിക്കുന്ന അമ്മയുടെ ദൈന്യത നിറഞ്ഞ മുഖം കണ്ട് 
കണ്ണ് പൊത്തുകയാവാം ഈ കുരുന്ന്. ഈ കാഴ്ച ജീവിതത്തെക്കുറിച്ച് 
നമ്മോട് ചിലതൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു. 
നാം ഇനിയുംകാണാതെ പോകുന്നു ചിലത്



ചുണ്ടില്‍ പുഞ്ചിരി, ഉള്ളില്‍ നൊമ്പരം... ഒരു നേരത്തെ ഭക്ഷണത്തിനു പോലും ഗതിയില്ലാതെ തെരുവില്‍ അലയുന്ന സ്ത്രീ തന്റെ ചിത്രം പകര്‍ത്തുമ്പോള്‍ വാപൊത്തി ചിരിക്കുന്നു


പി.ബി. ബിജു
മാധ്യമം
9645006053



മത്സരിക്കുന്നതെന്തിനു നാം വൃഥാ.... ഏറെക്കാലം വര്‍ഗശത്രുക്കളെപ്പോലെ വാക് പോരെടുത്തവര്‍-ടി.പത്മനാഭനും സുകുമാര്‍ അഴീക്കോടും. അഴീക്കോടിന്റെ മരണശയ്യക്കരികില്‍ എല്ലാം മറന്നെത്തിയ പത്മനാഭന്‍. മരണത്തിന്റെ വക്കിലെത്തുമ്പോള്‍ മത്സരത്തിനും പോരിനും വേരറ്റുപോകും. 'കൂടെയല്ലാ ജനിക്കുന്ന നേരത്തും, കൂടെയല്ലാ മരിക്കുന്ന നേരത്തും.. മധ്യേയിങ്ങനെ കാണുന്ന നേരത്ത്... മത്സരിക്കുന്നതെന്തിനു നാം വൃഥാ...'



മല്‍സ്യാസനം...... യോഗാസനത്തിന്റെ നാട്ടില്‍ നിന്നൊരു വ്യത്യസ്ത മല്‍സ്യാസനം. ദേശീയ ഗെയിംസില്‍ തിരുവനന്തപുരത്തു നടന്ന 
നീന്തല്‍ മല്‍സരത്തില്‍ വെള്ളത്തിലേക്കു ചാടിയ മല്‍സരാര്‍ഥിയുടെ മെയ്‌വഴക്കം ഒരു ജലപുഷ്പം വിരിയിച്ചപ്പോള്‍


നിലയ്ക്കാത്ത നിലവിളി...... ദേഹത്തുവാഹനം കയറിയതിന്റെ വേദനയില്‍ നിലവിളിച്ചുപോയതാണ് ഈ തെരുവുനായ. ശരീരം അരഞ്ഞ് ഇല്ലാതായിട്ടും നിലയ്ക്കാത്ത നിലവിളി ബാക്കി


എം.ആര്‍. ദിനേശ്കുമാര്‍
ജന്‍മഭൂമി
9961988733



അവകാശസമരങ്ങള്‍ക്കിടയില്‍ ഹനിക്കപ്പെടുന്ന പൗരാവകാശം.... കോര്‍പ്പറേഷന്‍ ഓഫീസിന്റെ ഗേറ്റുകള്‍ക്കു മുന്‍പില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉപരോധസമരം തീര്‍ത്തപ്പോള്‍, വിവിധ ആവശ്യങ്ങള്‍ക്കായി കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് വന്നവര്‍ക്ക് മതിലുചാടാതെ നിവൃത്തിയില്ലാതെയായി


വിടില്ല സാറെ, വയറിന്റെ പ്രശ്‌നമാണ്..... കോഴിക്കോട് വെസ്റ്റ്ഹില്‍ ബാരക്‌സില്‍ നടന്ന മിലിട്രി റിക്രൂട്ട്‌മെന്റ്‌റാലിയില്‍ പട്ടാള ഉദ്യോഗസ്ഥന്‍ നെഞ്ചളവ് എടുക്കുമ്പോള്‍ മാറ് വിരിച്ചുകാണിക്കുന്ന ഉദ്യോഗാര്‍ത്ഥി




എന്തിനീ ക്രൂരത...... അവശേഷിക്കുന്ന
 ച്ചപ്പും വെട്ടിമാറ്റി പറക്കമുറ്റാത്ത കാക്കക്കുഞ്ഞുങ്ങളുടെ വാസസ്ഥലം തകര്‍ത്തത് ഒരുസ്വകാര്യസ്ഥാപനത്തിന്റെ പരസ്യബോര്‍ഡിന് കാഴ്ചയൊരുക്കാനാണ്. തങ്ങള്‍ക്ക് തടസ്സമാവുന്നതെന്തും വെട്ടിമാറ്റുന്ന മനുഷ്യന്‍ മറക്കുന്നത് എല്ലാ ജീവജാലങ്ങള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശത്തെയാണ്. കോഴിക്കോട് മാവൂര്‍റോഡില്‍നിന്ന് ഒരുദൃശ്യം...


ഇ. ഗോകുല്‍
ടൈംസ് ഓഫ് ഇന്ത്യ
9946191558



ഇരിക്കും കൊമ്പ്....!!!

കൂടണയേണ്ട ചില്ലകള്‍ മുറിച്ചിടുമ്പോള്‍, ഒരിറ്റു ജലത്തിനായി കേഴുമ്പോള്‍, ഒരിലത്തണലിനായി കൊതിക്കുമ്പോള്‍ നാമറിയും വെട്ടിയ മരത്തിന്റെ വില



തിരയുടെ കൈ പുണര്‍ന്നപ്പോള്‍...... കടല്‍ വാക്കിനേക്കാള്‍ വിശാലമായത്, തിരകളില്‍ ഒളിപ്പിക്കുന്ന കുസൃതി അനുഭവിക്കാന്‍ 
ഒരു ബാല്യം മതിയാകുമോ...?


സംഗീതം മനുഷ്യനെ ശാന്തനാക്കുന്നു, ചിലപ്പോള്‍ ഉന്‍മാദിയും


പൊന്നണിയാനുള്ള സ്മാഷ്...... കോഴിക്കോട് നടന്ന  നാഷണല്‍ ഗെയിംസ് ബീച്ച് വോളിബോളില്‍ മല്‍സരിക്കുന്ന പുരുഷ ടീം അംഗങ്ങള്‍


ജഗത്‌ലാല്‍
ദേശാഭിമാനി
9447141646



പറയാനുണ്ടേറെ... നിറമില്ലാത്ത ജീവിതത്തില്‍ നിറമുള്ള കാഴ്ചകള്‍ 
ഈ കുഞ്ഞു മനസ്സില്‍ അത്ഭുതമാണ്. നാടോടി ജീവിതത്തിനിടയില്‍ ഇവര്‍ക്ക് അന്യമാകുന്നത് മാതാപിതാക്കള്‍ക്കൊപ്പമുള്ള ജീവിതമാണ്. ഉമ്മയുടെ കൈയും പിടിച്ച് പോകുന്ന കുട്ടിയെ കൗതുകത്തോടെ നോക്കുകയാണ് 
ബീച്ചില്‍ കച്ചവടത്തിനെത്തിയ കുട്ടി



 മീഞ്ചന്തയില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനെ 
എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചപ്പോള്‍




ജെയിംസ് ആര്‍പൂക്കര
മലയാളമനോരമ
9846061193



ഇത് ഒരുകാണാക്കാലം...... കോഴിക്കോട് മേഖലാശാസ്ത്രകേന്ദ്രവും പാലക്കയം ആദിവാസി വന സംരക്ഷണസമിതിയുംചേര്‍ന്ന് ഗോത്രവര്‍ഗക്കാര്‍ക്കായി സംഘടിപ്പിച്ച വിനോദയാത്രയുടെ ഭാഗമായി പ്ലാനിറ്റോറിയത്തിലെത്തിയ പാലക്കയം കോളനിയിലെ കാട്ടുനായ്ക്കര്‍ ഗോത്രവിഭാഗം മൂപ്പന്‍ കരിയനും സംഘവും ത്രീ ഡി ഷോകാണുന്നു


ആരുണ്ടിവിടെ ചോദിക്കാന്‍...... വയനാട് റോഡില്‍ മനോരമ ജങ്ഷനില്‍ ബസ് ഇടിച്ച് അപകടത്തില്‍പ്പെട്ട കാറിലെ യാത്രക്കാരനെ 
അപകടംവരുത്തി യ ബസ്സിലെ ജീവനക്കാരന്‍ റോഡിലിറങ്ങി ചെകിട്ടത്തടിക്കുന്നു


പുതിയാപ്പ ഗവ. ഫിഷറീസ് സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ സമയം 
തീരുന്നതിനു തൊട്ടുമുമ്പെത്തിയ ചെറിയ പുരയില്‍ ഉഷ. സ്‌കൂള്‍ വരാന്തയിലൂടെ ബൂത്തിലേക്കുള്ള ഓട്ടത്തില്‍. പെട്ടെന്ന് ഓടിയെത്താന്‍ പറയുകയാണ് ബൂത്ത് ഏജന്റുമാര്‍




കൃഷ്ണപ്രദീപ്
8086804079



 സോളാര്‍കേസില്‍രാജി ആവശ്യപ്പെട്ട്‌ കോഴിക്കോട് മന്ത്രി അടൂര്‍ പ്രകാശിന്റെകാറിനു മുില്‍ക്കിട് തടയാന്‍ ശ്രമിക്കു ഡിവൈ.എഫ്.ഐ നേതാവ് പി.എം. ആതിരയെ കയ്യിലുംകാലിലും പിടിച്ചുയര്‍ത്തി നീക്കാന്‍
 ശ്രമിക്കു വനിതാപോലിസ്



കടലാഴം.... പുതിയാപ്പ മല്‍സ്യബന്ധന തുറമുഖത്തിനോട്‌
 ചേര്‍ന്ന് കടലില്‍മുങ്ങിയ ബോട്ട്‌ ഉയര്‍ത്തി കരയ്ക്കടുപ്പിക്കാന്‍ 
ശ്രമിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍

കടലോളം കരുതല്‍...... ആദ്യമായി കടല്‍ കാണാനെത്തിയ
കോട്ടൂളി വൃദ്ധസദനത്തിലെ അമ്മയെ സദ്ധപ്രവര്‍ത്തകര്‍ 
കൈകളിലെടുത്തു തീരത്തേക്ക് കൊണ്ടുവരുന്നു


 കൃഷ്ണപ്രസാദ്
ഡെക്കാണ്‍ ക്രോണിക്കിള്‍
8113944595


നിങ്ങള്‍ക്ക് മാലിന്യം, എനിക്ക് ഭക്ഷണം... പാളയം പച്ചക്കറി മാര്‍ക്കറ്റിനുസമീപം കൂട്ടിയിട്ട പച്ചക്കറി മാലിന്യങ്ങള്‍ക്കിടയില്‍നിന്ന് ഉപയോഗ ശൂന്യമായ പച്ചക്കറി തിരയുന്ന വയോധിക

മധുരാജ് 
മാതൃഭൂമി 
9847141095



സത്യം ശിവം സുന്ദരം... തമിഴ്‌നാട്ടിലെ അരുണാചലേശ്വര ക്ഷേത്രത്തിലെ 
ഒരു കാഴ്ച









പ്രകാശ് കരിമ്പ
മാധ്യമം
984787577






കണ്ണുള്ളവരെ...കാണാതിരിക്കരുത്
നാമൂസിനുവേണ്ടി തീന്‍മേശകളില്‍ ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍, ആര്‍ഭാട വിഭവങ്ങളുണ്ടാക്കി വേണ്ടിയും വേണ്ടാതെയും വയര്‍ നിറയ്ക്കുമ്പോള്‍ ഒന്നോര്‍ക്കുക... ഇതുപോലെ പതിനായിരങ്ങള്‍ ഇന്ത്യാ മഹാരാജ്യത്തുണ്ട്. നഖം ഉള്‍പ്പെടെയുള്ള കോഴി വേസ്റ്റ് തിന്ന് വിശപ്പടക്കുന്ന കുട്ടികള്‍. ഭക്ഷണം പ്രാണന്‍ നിലനിര്‍ത്താനുള്ളതാണ്. ആര്‍ഭാടത്തിനുള്ളതല്ല. അങ്ങനെ ചെയ്താല്‍ വരും തലമുറ ഭക്ഷണത്തിനും വെളളത്തിനും കലഹിക്കേണ്ടി വരും....








കെ.എസ്. പ്രവീണ്‍കുമാര്‍
ദേശാഭിമാനി
9447229418



 ഇന്നുമുണ്ട് കുടിലുകളും അതിലെ ജീവിതങ്ങളും. 
വയനാട് കല്‍പറ്റയിലെ ആദിവാസി കുടില്‍


പുളിങ്ങോം പള്ളിയിലെ മുസ്ലിം സഹോദരങ്ങളെ പാറയുരുട്ടി കൊല്ലാന്‍ ശ്രമിച്ച ദുര്‍മന്ത്രവാദിയെ തന്റെ കൈയിലെ കോലുകൊണ്ട് തടഞ്ഞ പൊട്ടന്‍തെയ്യത്തിന് കെട്ടിയാടന്‍ പള്ളിയുടെ തൊട്ടടുത്ത സ്ഥലം വിട്ടുകൊടുത്ത പ്രത്യുപകാരത്തിന്റെ കഥ ഈ ചിത്രത്തിന് ചേര്‍ത്തുവെക്കുന്നു







കെ. രാഗേഷ്
ദ ഹിന്ദു
9847354657



ഏഴല്ലഴക്.... മാനത്ത് വിരിഞ്ഞ ഇര' മഴവില്ല്.കോഴിക്കോട് നിുള്ള ദൃശ്യം





കൊള്ളിയാന്‍ മിന്നല്‍...... കോഴിക്കോട് നഗരത്തിലുണ്ടായ ശക്തമായ ഇടിമിന്നല്‍























കെ ബി സതീശ്കുമാര്‍
മാതൃഭൂമി
9447442919



അടരുവാന്‍ വയ്യ...... പുല്ലൂരാംപാറ ഉരുള്‍പൊട്ടലില്‍ മരിച്ച കുഞ്ഞിന്റെമൃതദേഹവുമായിവിങ്ങിപ്പൊട്ടുന്ന പിതാവ്



നറുകയിലൊരു മണിമുത്തം... കോഴിക്കോട് ടാഗോര്‍ ഹാളില്‍ 
നടന്ന കുട്ടികളോടൊപ്പം പരിപാടിയില്‍ പരസ്പരം 
സ്‌നേഹം പ്രകടിപ്പിക്കു അമ്മമാര്‍


വിടപറയും മുമ്പേ.... അന്തരിച്ച സിനിമാതാരം അഗസ്റ്റിന്റെ മൃതദേഹം കല്ലറയില്‍ അടക്കുതിനു മുമ്പ് അവസാനമുത്തം നല്‍കുന്ന  
മകള്‍ ആന്‍ അഗസ്റ്റിന്‍


























പി.ടി. ശ്രീജിത്ത് 
മാതൃഭൂമി
9447122422



അവിടുത്തെ നടയില്‍ ഞാനാര്...
തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രനടയില്‍നിന്ന്






ടി.പി. സൂരജ്
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
9744613052



ജലാഭിഷേകം... കനത്ത മഴയെത്തുടര്‍ന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രവും പരിസരവും വെള്ളത്തില്‍ മുങ്ങിയപ്പോള്‍














വിമിത് ഷാല്‍
മെട്രോവാര്‍ത്ത
9995044761







ഒരു കുടക്കീഴില്‍... തെരുവില്‍ അലയാന്‍ കൂട്ടിനുള്ളത് കുടയും വീല്‍ ചെയറും മാത്രം. അലച്ചിലിനൊടുവില്‍ മയങ്ങിയപ്പോഴും കാവലായി ഇവ രണ്ടും കോഴിക്കോട് നഗരത്തില്‍ നിന്നുള്ള കാഴ്ച










2 comments: